തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ബംഗളുരു മയക്കുമരുന്നു കേസും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുളള ബന്ധം മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് സംഘവുമായി കോടിയേരിയുടെ മകന്റെ ബന്ധമെന്താണെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി മൗനം വെടിയണം.
ശിവശങ്കറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് തന്നെയാണ് മയക്കുമരുന്നു കടത്തുകാരുടെ കാര്യത്തില്‍ ബിനീഷ് കോടിയേരിയും പറഞ്ഞത്. എന്തുകൊണ്ടാണിതെന്ന് കോടിയേരി വിശദീകരിക്കുന്നില്ല. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
നൈറ്റ് പാര്‍ട്ടിയുടെ വിവരങ്ങള്‍ പൊലിസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. നാര്‍ക്കോട്ടിക് സെല്‍ ഇതൊന്നും അന്വേഷിക്കുന്നില്ല. പാര്‍ട്ടി നേതാവിന്റെ മകന് വേണ്ടി പൊലിസ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പൊലിസ് നാര്‍ക്കോട്ടിക് സെല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments are closed for this post.