2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് അഴിമതി മറച്ചുവെക്കാനാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  നിയമം ലംഘിച്ച് ഓഡിറ്റ് നിർത്തി വച്ച ഓഡിറ്റ് ഡയറക്ടറെ പിരിച്ചു വിടുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി വാചക കസര്‍ത്ത് നടത്തുകയാണ്. ധനമന്ത്രിയുടെ പറച്ചില്‍ കേട്ടാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുക്കുന്നതെന്ന് തോന്നും. ധനമന്ത്രി എത്ര വെളളപൂശാന്‍ ശ്രമിച്ചാലും ഓഡിറ്ററെ പുറത്താക്കിയേ മതിയാകൂവെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ധനവകുപ്പ് നല്‍കണം. അഴിമതി മൂടി വെക്കാനാണ് ഓഡിറ്റ് നടത്താത്തത്. ഓഡിറ്റ് മാറ്റി വച്ച് സര്‍ക്കാര്‍ അഴിമതിക്ക് കുട പിടിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.