2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവനാണ് അടുത്ത വിരാട്; യുവതാരത്തെ പുകഴ്ത്തി പാകിസ്ഥാൻ സൂപ്പർ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരങ്ങൾ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ പതിനാറാം സീസണിൽ മൽസരങ്ങൾ കൂടുതൽ കടുപ്പത്തിലേക്ക് മുന്നേറുകയാണ്.എന്നാൽ ഇന്ത്യൻ യുവതാരമായ ശുഭ്മാൻ ഗില്ലാണ് അടുത്ത വിരാട് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്ക് താരമായ റമീസ് രാജ.

ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ ബാറ്ററായ ഗിൽ പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ 67 റൺസാണ് സ്കോർ ചെയ്തത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികവോടെ ബാറ്റ് ചെയ്യുന്ന ഗിൽ അടുത്ത വിരാടെന്നാണ് ആരാധകർക്കിടയിൽ പൊതുവെയുള്ള അഭിപ്രായം. ഇതിനെ അംഗീകരിക്കുന്ന അഭിപ്രായമാണ് റമീസ് രാജയും പ്രസ്താവിച്ചിരിക്കുന്നത്.

വലിയ പൊട്ടൻഷ്യലും സൗന്ദര്യത്തോടെയും ക്ലാസോടെയും ഷോട്ടുകൾ കളിക്കാനും പറ്റിയ താരം എന്നാണ് ഗില്ലിനെക്കുറിച്ചുള്ള റമീസ് രാജയുടെ അഭിപ്രായം. കൂടാതെ താരം അടുത്ത വിരാടായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   


ചെറിയ പ്രായത്തിൽ തന്നെ എല്ലാത്തരം ബോളർമാരെയും നേരിടാൻ ശേഷിയുള്ള താരമാണ് ഗില്ലെന്നും റമീസ് രാജ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ രണ്ട് വിക്കറ്റിന് പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, എട്ട് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് കളി വിജയിച്ചത്.
അതേസമയം ഏപ്രിൽ 16ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഐ.പി.എല്ലിൽ അടുത്തതായി ഏറ്റുമുട്ടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.