2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും: റമദാൻ അടുത്തതോടെ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: റമദാൻ അടുത്തതോടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെയും കാര്യത്തിൽ നടപടികൾ കടുപ്പിച്ച് കുവൈത്ത് ഭരണകൂടം. റമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

റ​മ​ദാ​നി​ൽ പൂ​ഴ്ത്തി​വെ​പ്പും കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​വും സൃ​ഷ്ടി​ക്കു​ന്ന​വ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​ന സം​ഘം മേ​ധാ​വി ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി വ്യക്തമാക്കി. റമ​ദാ​നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കുന്നതിനായി വാ​ണി​ജ്യ മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​നയും തുടങ്ങിയിട്ടുണ്ട്.

ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വി​ല മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​വൂ. അ​ല്ലാ​ത്ത​വ​ർക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​മെ​ന്നും അ​ൽ അ​ൻ​സാ​രി പറഞ്ഞു.

റമദാൻ മാസത്തിൽ ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനാൽ സാധങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയിൽ കൂടുതൽ വിലക്ക് വിൽക്കലും പതിവാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.