ദോഹ: റമദാൻ ആരംഭിച്ചതോടെ തൊഴിൽ മേഖലയിൽ നിയമം കർശനമാക്കി ഖത്തർ. റമദാനിൽ അനുവദിച്ച പ്രത്യേക ഇളവ് പല കമ്പനികളും പാലിക്കാത്ത പശ്ചാത്തലത്തിൽ നടപടികൾക്ക് ഒരുങ്ങുകയാണ് തൊഴിൽ മന്ത്രാലയം.
റമദാൻ മാസത്തിൽ ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രതിവാരം 36 മണിക്കൂർ മാത്രമാണ്. അതായത് ഒരു തൊഴിലാളി ഒരു ദിവസം തൊഴിൽ എടുക്കേണ്ടത് പരമാവധി ആറ് മണിക്കൂർ മാത്രമാണ്. പൊതു മേഖലയിൽ ഇത് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട്.
ഇത് സംബന്ധിച്ച് നിയമം നേരത്തെ നിലവിലുണ്ട്. ലേബർ ലോ ആർട്ടിക്കിൾ 73 പ്രകാരമാണ് റമദാനിലെ തൊഴിൽ സമയ ഇളവ് നൽകിയിട്ടുള്ളത്. എന്നാൽ ഇത് പല കമ്പനികളും പാലിക്കുന്നില്ലെന്ന വ്യാപക പരാതിയും തൊഴിലാളികൾക്കിടയിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് നടപടികൾ മന്ത്രാലയം കർശനമാക്കുന്നത്.
Comments are closed for this post.