2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്

ന്യൂഡല്‍ഹി: 52 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. ജൂലൈയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാണ്. ഏഴ് നോമിനേറ്റ് അംഗങ്ങളുടെ ഒഴിവുകളും നിലവിലുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ സീറ്റുകളിലേക്ക് മത്സരം നടക്കുന്നത്. 11 പേരാണ് ഇവിടെ നിന്ന് രാജ്യസഭാംഗങ്ങളാകുക. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും.

മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആറു സീറ്റുകളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറില്‍ നിന്ന് അഞ്ചും കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാലുവീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതവും സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മൂന്നു വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ്.

23 സീറ്റുകള്‍ ബി.ജെ.പിക്കും എട്ടു സീറ്റുകള്‍ കോണ്‍ഗ്രസിനുമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ ഡി.എം.കെ, എ.എ.പി പാര്‍ട്ടികളുടെ അംഗബലം വര്‍ധിക്കും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി എന്നിവരുടെ കാലാവധിയും തീരും.

   

ഇവര്‍ മന്ത്രിമാരായി തുടരണമെങ്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടി വരും. പ്രമുഖ കോണ്‍ഗ്രസ് എം.പിമാരായ കപില്‍ സിബല്‍, പി. ചിദംബരം, ജയ്‌റാം രമേശ്, അംബികാ സോണി എന്നിവരുടേയും കാലാവധി ഇതോടെ അവസാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.