ന്യൂഡല്‍ഹി: ഒഴിവുവന്ന 11 സീറ്റുകളില്‍ ഒന്‍പതെണ്ണവും സ്വന്തമാക്കിയതോടെ രാജ്യസഭയിലും ബി.ജെ.പിയുടെ നില ശക്തമായി. ഇതാദ്യമായി ബി.ജെ.പിക്ക് രാജ്യസഭയില്‍ 92 അംഗങ്ങളാവുകയാണ്.
അതേസമയം, കോണ്‍ഗ്രസിന്റെ അവസ്ഥ രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി ദയനീയമാകുകയും ചെയ്തു. 38 അംഗങ്ങളാണ് കോണ്‍ഗ്രസിന് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്. ഇതോടെ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക ബി.ജെ.പിയെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാവുകയാണ്.
സഖ്യകക്ഷികളായ ജെ.ഡി.യു (അഞ്ച്), റിപബ്ലിക്കന്‍ പാര്‍ക്കി ഓഫ് ഇന്ത്യ (രണ്ട്) എന്നിവയുടെ പിന്തുണയും രാജ്യസഭയില്‍ ബി.ജെ.പിക്കുണ്ട്. എ.ഐ.എ.ഡി.എംകെ (ഒന്‍പത്), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണയും ബി.ജെ.പിക്ക് ലഭിക്കും. ബിജു ജനതാദള്‍ (ഒന്‍പത്), വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (ആറ്), ടി.ആര്‍.എസ് (ഏഴ്) എന്നിവയുടെ പിന്തുണയും ചിലഘട്ടങ്ങളില്‍ ലഭിച്ചിട്ടുണ്ട്.
മന്ത്രി ഹര്‍ദീപ് സിങ് പുരി, ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, അന്തരിച്ച ചന്ദ്രശേഖറിന്റെ മകന്‍ നീരജ് ശേഖര്‍ എന്നിവരാണ് തിങ്കളാഴ്ച യു.പിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Comments are closed for this post.