ന്യുഡല്‍ഹി: ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി ബിജെപി അംഗം രാജ്യസഭയില്‍ അവതരിപ്പിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി കിരോദി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചത്.
ബില്‍ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. ബില്‍ വര്‍ഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സി.പി.എം നിലപാട്. അതേസമയം, ബി.ജെ.പി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന പരാമര്‍ശവും വഹാബ് നടത്തി. തൊട്ടുപിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തുകയും ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.
നിരവധി കക്ഷികളുടെ കടുത്ത എതിര്‍പ്പിന് ശേഷം, ഭരണഘടനയുടെ നിര്‍ദ്ദേശ തത്വങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാദിച്ചു.
Comments are closed for this post.