2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഞാനുമൊരു കര്‍ഷകന്‍, പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. രാജ്യസഭയില്‍ നടന്നത് അപലപനീയമാണ്. പ്രതിപക്ഷത്തിന്റെത് ജനാധിപത്യത്തിനു ഹിതകരമല്ലാത്ത നടപടിയെന്നും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

താനും ഒരു കര്‍ഷകനാണ്. സര്‍ക്കാര്‍ കര്‍ഷകരെ വേദനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. രാജ്യസഭയുടെ ഔന്നിത്യം കാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

ഡെപ്യൂട്ടി ചെയര്‍മാനോട് മോശമായി പെരുമാറിയത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിക്കയറി റൂള്‍ബുക്ക് വലിച്ചുകീറി, രാജ്യസഭയുടെയോ ലോക്‌സഭയുടെയോ ചരിത്രത്തില്‍ ഇതുപോലൊരു സാഹചര്യം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.