
ന്യൂഡല്‍ഹി: ഗുജറാത്തില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദമാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭയിലെ നടപടികള്‍ തടസ്സപ്പെട്ടു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ കുറ്റക്കാരായ ഒമ്പത് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
ദലിത് പീഡനം എവിടെ നടന്നാലും അത് ദൗര്‍ഭാഗ്യകരം തന്നെയാണ്. അത് സമൂഹത്തിലെ തിന്മയാണ്. അതിനെതിരെ എല്ലാ പാര്‍ട്ടികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.