2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തേജസ് യുദ്ധവിമാനം പറത്തി രാജ്‌നാഥ് സിങ്; തേജസിലേറുന്ന ആദ്യ പ്രതിരോധ മന്ത്രി, യാത്ര ത്രില്ലിങ്ങായിരുന്നുവെന്ന് പ്രതികരണം

 

ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോര്‍വിമാനമായ തേജസ് പറത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമാണ് തേജസ്. ഇതാദ്യമായാണ് തേജസില്‍ ഒരു പ്രതിരോധ മന്ത്രി യാത്ര ചെയ്യുന്നത്.

രാവിലെ ഒന്‍പതിന് ബംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്നാണ് വ്യോമസേന പൈലറ്റിനൊപ്പം ഇരട്ട സീറ്റുള്ള തേജസ് വിമാനം രാജ്നാഥ് സിങ് പറത്തിയത്. ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന, നിര്‍ണായകമായ പല ശേഷികളും സ്വായത്തമാക്കിയ യുദ്ധവിമാനമാണ് തേജസ്. ത്രില്ലിങായ അനുഭവമായിരുന്നു ഇതെന്നും വളരെയധികം ആസ്വദിച്ചുവെന്നും രാജ്നാഥ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമായ തേജസ്, ഗോവയില്‍ വിജയകരമായി ‘അറസ്റ്റഡ് ലാന്‍ഡിംഗ്’ നടത്തിയത്. ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. ഇത്തരത്തിലൊരു ലാന്‍ഡിംഗ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫൈറ്റര്‍ ജെറ്റാണ് തേജസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.