2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാസര്‍കോട്ടെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഏറ്റെടുത്ത് ഫ്രീക്കന്മാര്‍: ആനയിച്ചത് KL 14 തൊപ്പിധരിപ്പിച്ച്

കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കാസര്‍കോട്ടേക്ക് വണ്ടി കയറിയെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് കാസ്രോട്ടെ ഫ്രീക്കന്മാരുടെ വക ഉഗ്രന്‍ സ്വീകരണം. കാസര്‍കോട്ടെ യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രചാരത്തിലുള്ള KL 14 തൊപ്പി ധരിപ്പിച്ചാണ് അദ്ദേഹത്തെ ആനയിച്ചത്.

തൊപ്പി ധരിച്ചുള്ള ഉണ്ണിത്താന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

 

തിങ്കളാഴ്ച ഉച്ചയോടെ ചൈന്നൈ മെയിലിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് റെയില്‍വ്വേസ്‌റ്റേഷനിലെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെയുള്ള സ്വീകരണം നല്‍കി. ഇതിനിടയിലാണ് തൊപ്പി ധരിപ്പിച്ചത്.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചായിരിക്കും തന്റെ പ്രചരണത്തിന് തുടക്കംകുറിക്കുക.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.