ന്യൂഡല്‍ഹി: ജയിലറിന്റെ വിജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനീകാന്ത്. യോഗിയുടെ വീട്ടിലെത്തിയ രജനി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങി. യോഗിക്കൊപ്പം ജയിലറിന്റെ സ്‌പെഷ്യല്‍ ഷോയും രജനി കണ്ടു. ലക്‌നോവിലായിരുന്നു സിനിമാ പ്രദര്‍ശനം. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാനെത്തിയിരുന്നു.
രജനികാന്തിന്റെ ജയിലര്‍ കാണാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമക്ക് ആശയപരമായ പോരായ്മയുണ്ടെങ്കിലും മികച്ച പ്രകടനമാണ് എല്ലാ ചിത്രങ്ങളിലും രജനി നടത്താറുള്ളത്. സിനിമയുടെ പ്രധാന്യം അദ്ദേഹം വര്‍ധിപ്പിക്കുന്നു- യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
#WATCH | Actor Rajinikanth meets Uttar Pradesh CM Yogi Adityanath at his residence in Lucknow pic.twitter.com/KOWEyBxHVO
— ANI (@ANI) August 19, 2023
രജനികാന്ത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഞായറാഴ്ച അയോധ്യയിലും രജനീകാന്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. യു.പിയില്‍ എത്തുന്നതിന് മുമ്പ് ഝാര്‍ഖണ്ഡിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്തെ ചിന്നമാസ്ത ക്ഷേത്രത്തിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
Comments are closed for this post.