2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍; ശരീരത്തില്‍ വെടിയേറ്റ പാടുകള്‍

രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍; ശരീരത്തില്‍ വെടിയേറ്റ പാടുകള്‍

ജയ്പൂര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദളിത് യുവതിയുടെ കൊലപാതകം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും.

അശോക് ഗെഹ്ലോത് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് 19 വയസുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ വായ മൂടിക്കെട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലിസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്‌റ്റേഷനില്‍നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. വെടിയേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത ബിജെപി എംപി കിരോഡി ലാല്‍ മീണ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും ആവശ്യപ്പെട്ടു. .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.