2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

 

ജയ്പൂര്‍: രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നനു. ഹരിയാന ഗുരുഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കിരണ്‍ മഹേശ്വരി.

രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രി കൂടിയാണ്. രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് കിരണ്‍ മഹേശ്വരി.

കോണ്‍ഗ്രസ് എം.എല്‍.എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.