ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേരും. 11 മണിക്കായിരിക്കും യോഗം.സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ്.എസ് രണ്‍ധാവയും ചര്‍ച്ചയില്‍ പങ്കെടുക്കു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഒരുമിച്ച് നിന്നാല്‍ അധികാരത്തിലേക്കെത്താന്‍ സാധിക്കും എന്ന് കഴിഞ്ഞ ദിവസം ഗെഹ്‌ലോട്ട് പറഞ്ഞത് പാര്‍ട്ടിക്കുളളിലെ മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെട്ടത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് തെരെഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡുന്റെ തീരിമാനം.
അതേസമയം വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കാന്‍ സച്ചിന്‍ പൈലറ്റ് ഗെഹ്‌ലോട്ടിന് നല്‍കിയ സമയം ഈ മാസം 31ന് അവസാനിക്കും. നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: rajastan congress crisis congress high command take action
Comments are closed for this post.