ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ച് രജനീകാന്ത്. വീണ്ടും ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും അവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ചില ആരാധകരും രജനീമക്കള്‍ മണ്‍റത്തില്‍ നിന്നും പുറത്താക്കപ്പെട്ട എതാനും പേരും താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്.
ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ്. ഇക്കാര്യം വിശദീകരിച്ചതുമാണ്. ആ തീരുമാനത്തില്‍ മാറ്റമില്ല. വീണ്ടും വീണ്ടും സമരം നടത്തി തന്നെ സമ്മര്‍ദ്ദത്തിലാക്കി വേദനിപ്പിക്കരുത്’, രജനീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.
Comments are closed for this post.