തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ മാത്രമാണ് ലഭിച്ചത്. ശക്തമായ മഴയുണ്ടായിരുന്ന മലബാര്‍ ജില്ലകളിലടക്കം ശാന്തമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
വ്യാഴാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം കര്‍ണാടക തീരത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യമാണുള്ളത്. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് നിരോധനമുണ്ട്. തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Comments are closed for this post.