2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇ ഫുജൈറയിലും അല്‍ ഐനിലും മഴ

   

ദുബൈ: യു.എ.ഇയില്‍ ദുബൈ ഉള്‍പ്പെടെ പല എമിറേറ്റുകളിലും ചൂട് തുടരുന്നതിനിടെ മറ്റു പലയിടങ്ങളിലും വീണ്ടും മഴ.രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും മേഘാവൃതമാണ്. ഫുജൈറയിലും അല്‍ ഐനിലുമാണ് തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചത്. മസഫി, കല്‍ബ ഏരിയകളില്‍ മഴ പെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവച്ചിട്ടുണ്ട്. യു.എ.ഇയിലെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.ഈ ആഴ്ചയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ബ്യൂറോ പ്രവചിക്കുന്നത്. ബുധനാഴ്ച മുതല്‍ താപനില ക്രമേണ ഉയര്‍ന്നേക്കാം. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രികര്‍ക്ക് പലയിടത്തും അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.