ദുബൈ: കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വ്യാഴാഴ്ച ഉച്ചയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ. റോഡുകളിൽ ആലിപ്പഴം പെയ്തതോടെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ നൽകി.
ഷാർജയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ അൽ മദാമിലേക്കുള്ള വഴിയിൽ വൈകുന്നേരം 4.30 ഓടെ ആലിപ്പഴത്തോടുകൂടിയ മഴ രേഖപ്പെടുത്തി. എമിറേറ്റിലെ അൽ റുവൈദ, അൽ ഫയ, അൽ ബഹയീസ് മേഖലകളിലും മഴ പെയ്തതായി റിപ്പോർട്ട് ഉണ്ട്.
യുഎഇയുടെ കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.
അതേസമയം, ഇന്ന് ഉച്ചകഴിഞ്ഞ് 3.15 മുതൽ രാത്രി 8 വരെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുബൈക്ക് സമീപമുള്ള ഷാർജയുടെ ചില ഭാഗങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു.
വ്യാഴാഴ്ച വീണ്ടും കൂടിയ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ഇന്നും ചൂട് തുടരും. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments are closed for this post.