2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

     റിയാദ്: സഊദിയിൽ വിവിധയിടങ്ങളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളിൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഗൾഫ് മേഖലയിലെ ചിലയിടങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു. അടുത്ത ശനിയാഴ്ച വരെ മഴയുടെ സാഹചര്യം തുടരാമെന്ന് ഖസീം സർവ്വകലാശാലയിലെ കാലാവസ്ഥ പ്രൊഫസർ ഡോ: മുഹമ്മദ്‌ അൽ മിസ്നദും അഭിപ്രായപ്പെട്ടു.

    തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, മദീന, ഹായ്ൽ, ഖസീം, മക്ക, അൽ ബഹ, അസിർ, റിയാദിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങൾ എന്നിവ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ (വ്യാഴം) ശക്തമായ മഴ ഉണ്ടാകുമെന്നും തബൂക്ക് മേഖലയുടെ വലിയ ഭാഗങ്ങളിൽ ഇത് സാരമായി ബാധിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.