തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലിദ്വീപിലും എത്തുമെന്നും കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലും എത്തിയതായാണ് റിപ്പോര്‍ട്ട്.
തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരളത്തോടടുത്ത് അന്തരീക്ഷച്ചുഴിയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നടക്കം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ശനിയാഴ്ച കാലവര്‍ഷം എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇതില്‍ കാലാവസ്ഥ കേന്ദ്രം മാറ്റമൊന്നും വരുത്തിയിട്ടില്ല.
Comments are closed for this post.