ട്രെയ്‌നില്‍ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ ഭയങ്ങളില്‍ ഒന്നാണ് ടിക്കറ്റ് കണ്‍ഫേം ആകാതെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടി വരിക എന്നത്. എന്നാല്‍ 2027ല്‍ 3000 പാസഞ്ചര്‍ ട്രെയ്‌നുകള്‍ കൂടി റെയില്‍വെ സംവിധാനത്തോട് കൂട്ടിച്ചേര്‍ത്ത് വെയിറ്റിങ് ലിസ്റ്റ് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വെ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്രയേറെ ട്രെയ്‌നുകള്‍ അവതരിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വെയിറ്റിങ് ലിസ്റ്റില്‍ വരാതെ കണ്‍ഫേം ആകാന്‍ സൗകര്യം ഒരുങ്ങുന്നു.
ഇന്ത്യന്‍ റെയില്‍വേ അതിന്റെ പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുമ്പുള്ള കാലഘട്ടത്തില്‍ 10,186 ല്‍ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയര്‍ത്തിയിരുന്നു. പ്രതിദിനം ട്രെയിന്‍ ഓപ്പറേഷന്‍ 13,0000 ആയി ഉയര്‍ത്തുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണം 800 കോടിയില്‍ നിന്ന് 1000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു തീരുമാനം റെയില്‍വെ കൈകൊണ്ടിരിക്കുന്നത്.
Content Highlights:Railways to introduce 3,000 additional trains to end waiting list Sources
Comments are closed for this post.