2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്ന് ട്രാക്കിലും ഒരേ സമയത്ത് കോച്ച് നിര്‍ത്തി; ആലപ്പുഴയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ എസ് വിനോദിനെ സസ്‌പെന്റ് ചെയ്തു. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനിടെ മറ്റ് ട്രെയിനുകള്‍ സ്റ്റേഷന്‍ പരിധിക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നു.

ഇത് മൂലം വലിയ ഗതാഗത തടസം ഉണ്ടായി. ഏറനാട്, എറണാകുളം പാസഞ്ചര്‍ എന്നിവ പിടിച്ചിട്ടു. ധന്‍ബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകള്‍ വൈകിയെന്നാണ് വിവരം. റെയില്‍വെ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Content Highlights:railway station master suspended for shunting mistake in alappuzha


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.