2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പരീക്ഷയില്ലാതെ റെയില്‍വെ ജോലി; ഇന്ത്യയൊട്ടാകെ 1785 ഒഴിവുകള്‍; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ റിക്രൂട്ട്‌മെന്റ് 2024

പരീക്ഷയില്ലാതെ റെയില്‍വെ ജോലി; ഇന്ത്യയൊട്ടാകെ 1785 ഒഴിവുകള്‍; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ റിക്രൂട്ട്‌മെന്റ് 2024

പരീക്ഷയില്ലാതെ റെയില്‍വെ ജോലി നേടാന്‍ അവസരം. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ (SER) ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി ആകെ 1785 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 28 നകം അപേക്ഷിക്കണം.

തസ്തിക & ഒഴിവ്
ഇന്ത്യന്‍ റെയില്‍വെയ്ക്ക് കീഴില്‍ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെയില്‍ അപ്രന്റീസ് ട്രെയ്‌നിങ്. 30 ഓളം മേഖലകളിലായി ആകെ 1785 ഒഴിവുകളാണുള്ളത്.

   

വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് വേണം.

പ്രായപരിധി
15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടാവും.

അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപ.
മറ്റുള്ളവര്‍ക്ക് ഫീസില്ല.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് RRC യുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.

അപേക്ഷിക്കുന്നതിനായി https://iroams.com/RRCSER23/applicationAfterIndex ലിങ്ക് സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.