2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

റെയില്‍പാത ഇരട്ടിപ്പിക്കലില്‍ യാത്രക്കാര്‍ വലയും; ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കി

  • ഇരട്ടിപ്പിക്കുന്നത് ചിങ്ങവനം -ഏറ്റുമാനൂര്‍ പാത

കോട്ടയം: റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം. ചിങ്ങവനം -ഏറ്റുമാനൂര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. ഇതോെട യാത്രക്കാര്‍ വലയും. ഒരാഴ്ചത്തേക്കാണ് 21 ട്രെയിനുകള്‍ റദ്ദാക്കിയത്. പുതിയ റെയില്‍ പാതയില്‍ തിങ്കളാഴ്ച സ്പീഡ് ട്രയല്‍ നടത്തും.

കോട്ടയം വഴിയുളള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. വേണാട്, ജനശതാബ്ദി, പരശുറാം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് അടക്കം 21 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കല്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് നടക്കുന്നത്.

പൂര്‍ണ്ണമായും റദ്ദാക്കിയവ

1.മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്സ്പ്രസ് സര്‍വിസ്. 2. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16650 നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്. 3.മേയ് 21, 23, 24, 26, 27, 28 തീയതികളില്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്. 4.മേയ് 22, 23, 25, 26, 27 തീയതികളില്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്.

5.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16301 ഷൊര്‍ണൂര്‍ ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ്. 6.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16302 തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ വേണാട്. 7.മേയ് 23, 24, 25, 26, 27 തീയതികളില്‍ 12623 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി മെയില്‍. 8.മേയ് 24, 25, 26, 27, 28 തീയതികളില്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ ഡെയ്ലി മെയില്‍. 9.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16525 കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്. 10.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16526 കെ.എസ്.ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്. 11.മേയ് 27ന് 16791 തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ്. 12.മേയ് 28ന് 16792 പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്സ്പ്രസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.