2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാഹുലിന്റെ മരണം; ഹോട്ടലിനെതിരേ നരഹത്യക്ക് കേസെടുത്തു

രാഹുലിന്റെ മരണം; ഹോട്ടലിനെതിരേ നരഹത്യക്ക് കേസെടുത്തു

കൊച്ചി: കാക്കനാട് ലേ ഹയാത്ത് ഹോട്ടലിനെതിരേ തൃക്കാക്കര പൊലീസ് നരഹത്യക്ക് കേസെടുത്തു. മരിച്ച രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടികള്‍. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 13 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് രാഹുല്‍ (24) കഴിഞ്ഞ 18ന് ഷവര്‍മ വാങ്ങി കഴിച്ചിരുന്നു. പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി രാഹുലിന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കണം.

രക്തപരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ആശുപത്രിയില്‍നിന്ന് രക്തസാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 13 പേര്‍ക്കും കടുത്ത പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.