2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എസ്.എഫ്.ഐക്കാര്‍ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ ഗാന്ധി (വിഡിയോ)…

കല്‍പറ്റ: കല്‍പറ്റയിലെ തന്റെ ഓഫിസ് അടിച്ചുതകര്‍ത്ത് എസ്.എഫ്.ഐക്കാര്‍ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി. അക്രമത്തിനുശേഷം ഓഫിസ് അതുപോലെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുല്‍ ഓഫിസ് സന്ദര്‍ശിക്കുകയും ചെയ്തു. കസേരയില്‍ വച്ചിരുന്ന വാഴ എടുത്തു പിന്നിലേക്കു മാറ്റി അതേ സീറ്റില്‍ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്. വിഡിയോ സഹിതം ട്വീറ്റ് ചെയ്തിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

‘കല്‍പറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിര്‍ഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫിസ് ഉടന്‍ തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്റെ തത്വശാസ്ത്രമല്ല.’– രാഹുല്‍ പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.