2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കൊവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്നറിയാന്‍ തെരഞ്ഞടുപ്പ് എന്നാണെന്ന് നോക്കു’: പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബീഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ എന്നാണ് കൊവിഡ് വാക്സിന്‍ ലഭ്യമാകുകയെന്ന് മനസിലാക്കാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്സിനും തെറ്റായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ബീഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്‌സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.