
ന്യൂഡല്‍ഹി: ‘നോക്കു, എന്റെ പേര് സാര്‍ എന്നല്ല, ഓകെ? എന്റെ പേര് രാഹുല്‍. ദയവായി എന്നെ രാഹുല്‍ എന്നു വിളിക്കൂ…’ ചോദ്യം ചോദിക്കാനായി സര് എന്ന് വിളിച്ച വിദ്യാര്‍ഥിനിയോട് തന്നെ പേരുവിളിച്ചാല്‍ മതിയെന്ന് തിരുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പുതുച്ചേരിയില്‍ ഭാരതിദാസന്‍ സര്‍ക്കാര്‍ വനിത കോളജില്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. സദസില്‍ നിന്ന് ചോദ്യം ചോദിക്കാനായി ഒരു വിദ്യാര്‍ഥിനി രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിച്ചപ്പോഴായിരുന്നു രസകരമായ മുഹൂര്‍ത്തം. മെയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയതായിരുന്നു അദ്ദേഹം.