2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പ് തുടരുകയാണ്. കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖാപിക്കണമെന്ന ആവശ്യം റിസര്‍വ്വ് ബാങ്ക് ഇതുവരെ അംഗികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍.ബി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

   

വായ്പകളുടെ മോറട്ടോറിയവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നും ഒപ്പം ബാങ്കുകള്‍ ജപ്തി അടക്കമുള്ള കാര്യങ്ങളുമായി കര്‍ഷകരെ ഭീക്ഷണിപ്പെടുത്തുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്കുകളുടെ ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കേന്ദ്ര ബജറ്റില്‍ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും രാഹുല്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.