തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്ന പോലൊരു സമരം ഇതിനു മുമ്പ് താന്‍ കണ്ടിട്ടില്ലെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തങ്ങളുടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
2015 മാര്‍ച്ച് 13ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ സത്യാഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരിക്കുന്നത്.
യുഡിഎഫ് അധികാരത്തിലിരിക്കെ കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതിപക്ഷം തടയാന്‍ ശ്രമിക്കുകയും സഭയില്‍ വലിതോതില്‍ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് അടക്കം നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
Comments are closed for this post.