ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷര്‍ട്ടിന്റെ വില 41,000 രൂപയെന്ന് ബി.ജെ.പി. ഭാരതമേ കാണൂ എന്ന തലകെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്.
ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ആരോപണം. നിലവില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി.
ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തുവന്നു. എന്താണ് ബി.ജെ.പിക്ക് ഇത്ര ഭയമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. രാഹുലിന്റെ യാത്രയിലെ ജനപങ്കാളിത്തം കണ്ടാണോ ഭയമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാതെ അനാവശ്യ വിവാദങ്ങള്‍ക്കാണ് ബി.ജെ.പി ശ്രമിക്കുന്നത്. വസ്ത്രത്തിന്റെ വിലയാണ് ബി.ജെ.പിക്ക് ചര്‍ച്ചചെയ്യേണ്ടതെങ്കില്‍ മോദിയുടെ പത്ത് ലക്ഷത്തിന്റെ കോട്ടും ഒന്നരലക്ഷത്തിന്റെ കണ്ണടയും ചര്‍ച്ചചെയ്യാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
अरे… घबरा गए क्या? भारत जोड़ो यात्रा में उमड़े जनसैलाब को देखकर।
मुद्दे की बात करो… बेरोजगारी और महंगाई पर बोलो।
बाकी कपड़ों पर चर्चा करनी है तो मोदी जी के 10 लाख के सूट और 1.5 लाख के चश्मे तक बात जाएगी।
बताओ करनी है? @BJP4India https://t.co/tha3pm9RYc
— Congress (@INCIndia) September 9, 2022
Comments are closed for this post.