ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മോദി സര്‍ക്കാരിനെ നൈസായിട്ട് ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ ഓഫര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ഉടന്‍ തന്നെ വാഹനങ്ങളിലെ പെട്രോള്‍ ടാങ്കില്‍ ഇന്ധനം നിറച്ചുവയ്ക്കാനാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമം വഴി പരിഹാസ രൂപേണയുള്ള പോസ്റ്റുമായി രംഗത്തെത്തിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുലിന്റെ പ്രസ്താവന.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങളെ ബാധിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇന്ധന വിലയില്‍ മാറ്റം പ്രകടമാകാത്തതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവിടേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Comments are closed for this post.