2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പ് തോല്‍വി: രാഹുല്‍ ഗാന്ധി വിളിച്ച നേതൃയോഗം ഇന്ന്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി നടത്തുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ 70 ലധികം നേതാക്കള്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. ഉച്ചയ്ക്ക് രണ്ടരയോടെയാണ് യോഗം ആരംഭിക്കുക.

യോഗത്തില്‍ രാഹുലിന്റെ ആമുഖ പ്രസംഗമാണ് ആദ്യം. അതിനു ശേഷം നേതാക്കള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരമുണ്ടാവും.

നേതൃമാറ്റം എ, ഐ ഗ്രൂപ്പുകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടാലും അത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാവുകയില്ല.നേതൃമാറ്റം തല്‍കാലം വേണ്ടെന്ന ഹൈക്കമാന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നാളെ രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തും. പിന്നീട് എ.കെ ആന്റണിയുടെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമേ രാഹുല്‍ ഗാന്ധി തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.