ന്യൂഡല്‍ഹി;’മോദിമാരെല്ലാം കള്ളന്മാര്‍’ എന്ന പരാമര്‍ശത്തില്‍, സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ, ഗാന്ധിജിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് കോാണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി”എന്റെ ധര്‍മം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അത് നേടാനുള്ള മാര്‍ഗം അഹിംസയാണ്’ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
കോടതിയില്‍ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ
ആദ്യ പ്രതിരണമാണിത്.
मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।
— Rahul Gandhi (@RahulGandhi) March 23, 2023
– महात्मा गांधी
അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ വച്ച് നടത്തിയ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കോടതിയുടെ നടപടി.
ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന് ജാമ്യം അനുവദിച്ച കോടി കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
Comments are closed for this post.