കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കല്‍പ്പറ്റയിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് ഇരുവരും കല്‍പ്പറ്റയിലെത്തിയത്. അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. ഉജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് ഇരുവര്‍ക്കും വയനാട്ടില്‍ ഒരുക്കിയിട്ടുള്ളത്.
‘സത്യമേവ ജയതേ’യെന്ന പേരില്‍ കല്‍പ്പറ്റയില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയാണ് ഇരുവരും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍, മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, കെ. മുരളീധരന്‍, വി.ഡി സതീശന്‍ തുടങ്ങിയ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡ് ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയാണ് ഉപയോഗിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പരിപാടിയും നടക്കും.
Comments are closed for this post.