ന്യൂഡൽഹി: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന തയ്യാറാക്കിയ ഔദ്യോഗിക ഭൂപടത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അരുണാചല്‍ പ്രദേശ് അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൈന ഇത്തരത്തില്‍ ഭൂപടം പ്രസിദ്ധീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളമാണ്. ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാമെന്നും രാഹുൽ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍ തയ്‌വാൻ, ദക്ഷിണ ചൈനാക്കടൽ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് ചൈന ഭൂപടം പുറത്തുവിട്ടത്. പുറത്തുവിട്ടിരിക്കുന്നത്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം പുതിയ ഭൂപടം പുറത്തിറക്കിയതായാണ് ചൈന ഡെയ്‍ലി പത്രം റിപ്പോർട്ട് ചെയ്തത്. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം.
Comments are closed for this post.