
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്കുന്ന ശ്രമം നടക്കുന്നതിനിടെ ശുഭാപ്തി വിശ്വാസ പ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ വഞ്ചന ജനം തള്ളിക്കളയുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ജനാധിപത്യത്തിനു വേണ്ടി സംസാരിക്കൂ’ എന്ന കോണ്‍ഗ്രസിന്റെ പ്രചാരണ ക്യാംപയിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ ക്യാംപയിന്.
ഇന്ത്യന്‍ ജനാധിപത്യം ഭരണഘടനാപ്രകാരവും ജനങ്ങളുടെ ശബ്ദത്തിന്റെ അനുരണത്തിനനുസരിച്ചും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.