2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനാ വിഷയത്തില്‍ മോദിയുടെ മൗനം ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈനയുടെ കാര്യത്തില്‍ മോദി മൗനിയാകുന്നതെന്തേയെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

ജി20 ഉച്ചകോടിക്കിടെ ജര്‍മനിയില്‍ നടന്ന അനൗദ്യോഗിക ബ്രിക്‌സ് യോഗത്തില്‍ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളൊന്നും ചര്‍ച്ചയായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.