2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരം; മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ഗാന്ധി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോണ്‍ഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ഞാന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ ട്രാപ്പില്‍ വീഴാന്‍ ഞാന്‍ തയ്യാറല്ല. പഴയനിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.