ന്യൂഡല്‍ഹി: നാല് എം.എല്‍.എമാരുടെ രാജിക്കുപിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിസന്ധിയില്‍ നില്‍ക്കവെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍. കാലത്ത് എത്തിയ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി വി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തിയാണ് രാഹുല്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്.
പിന്നാലെ വിദ്യാര്‍ഥികളുമായും ആശയവിനിമയം നടത്തി.
വിദ്യാര്‍ഥികളുമായി സംസാരിക്കവെ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന സ്ഥാനമൊഴിഞ്ഞ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ രാഹുല്‍ കടന്നാക്രമിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ നാട്ടുകാരിയാണോ? അവര്‍ ഇവിടെയാണോ വളര്‍ന്നത്? അവര്‍ക്ക് നിങ്ങളുടെ സംസ്‌കാരം പരിചിതമാണോ? ഇതൊന്നുമല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ഇവിടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക? നിങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.
Comments are closed for this post.