മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പ്പാടില്‍ അനുശോചനം രേഖപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി പാണക്കാടെത്തി.
രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുല്‍ഗാന്ധി അനുസ്മരിച്ചു. വലിയ സങ്കടത്തോടെയാണ് ഇന്നിവിടെ എത്തിച്ചേര്‍ന്നത്. ഹൈദരലി തങ്ങള്‍ പിന്തുടര്‍ന്നിരുന്ന പാത അതേ രീതിയില്‍ സാദിഖലി തങ്ങളും പിന്‍തുടരുമെന്ന് ഉറപ്പുണ്ട്. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ ഗാന്ധി പാണക്കാട്ടെ വീട്ടിലെത്തിയത്.
ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എന്നും ഒരു സമുദായത്തിന്റെ മുഴുവന്‍ നേതാവായിരുന്നു എന്നും സോണിയ ഗാന്ധി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കല്‍ ചടങ്ങ് നടന്നത്. ഇന്നു രാവിലെയായിരുന്നു ഖബറടക്കം നിശ്ചയിച്ചിരുന്നത്. രാവിലെ എത്തിച്ചേരുമെന്നായിരുന്നു രാഹുല്‍ഗാന്ധി അറിയിച്ചിരുന്നത്. എന്നാല്‍ രാത്രിതന്നെ ഖബറടക്കം നടന്നതോടെ രാഹുല്‍ ഗാന്ധി യാത്രയുടെ സമയം മാറ്റുകയായിരുന്നു.
Comments are closed for this post.