പുതുച്ചേരി: തന്റെ പിതാവിനെ കൊലപ്പെടുത്തിയവര്‍ക്കു താന്‍ എന്നേ മാപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമത്തിലൂടെ നിങ്ങളില്‍നിന്ന് ഒരാള്‍ക്കും ഒന്നും കവരാനാകില്ല. എന്റെ പിതാവ് എന്നില്‍ ജീവിച്ചിരിപ്പുണ്ട്. എന്നിലൂടെ നിങ്ങളോട് സംസാരിക്കുന്നുണ്ടെന്നും പുതുച്ചേരി വനിതാ കോളജ് വിദ്യാര്‍ഥികളുമായി സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
1991ലെ രാജീവ് ഗാന്ധി വധത്തെക്കുറിച്ച് ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍. പിതാവിന്റെ കൊലപാതകം ഏറെ വേദനിപ്പിച്ച സംഭവമാണ്. തീര്‍ച്ചയായും അതെനിക്കു പ്രയാസങ്ങളുടെ സമയമായിരുന്നു. ഹൃദയം മുറിച്ചുമാറ്റപ്പെടുന്നതിനു തുല്യമായ വേദനയായിരുന്നു. എന്നാല്‍, എനിക്ക് അവരോടാരോടും ദേഷ്യമില്ല. വെറുപ്പില്ല. പൊറുക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
1991ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍വച്ചാണ് എല്‍.ടി.ടിഇ രാജീവ് ഗാന്ധിയെ ചാവേര്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്തത്. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ കേസിലെ പ്രതികള്‍ ഇപ്പോള്‍ ജയില്‍ മോചനത്തിനായി ശ്രമിച്ചുവരികയാണ്.
Comments are closed for this post.