ജലവാര്‍ (രാജസ്ഥാന്‍): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാണാന്‍ ബി.ജെ.പി ജലവാര്‍ ഓഫിസിന്റെ മേല്‍ക്കൂരയില്‍ തടിച്ചുകൂടിയവരെ അദ്ദേഹം അഭിവാദ്യംചെയ്തു. പദയാത്രക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കിയാണ് രാഹുല്‍ മുന്നോട്ടുനീങ്ങിയത്.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ലക്ഷ്യംവച്ച് കഴിഞ്ഞ ദിവസം രാഹുല്‍ പ്രസ്താവന നടത്തിയിരുന്നു. എന്തുകൊണ്ടാണ് അവര്‍ ‘ജയ് സിയാറം’, ‘ഹേ റാം’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചിരുന്നു.
नफ़रत का जवाब सिर्फ़ मोहब्बत है !!❤️🔥💗
ये तस्वीर देखिये..👇🏻 pic.twitter.com/IHkagK97xW— Rajasthan Youth Congress (@Rajasthan_PYC) December 6, 2022
മുഖ്യമന്ത്രി അശോക് ഗെലോട്ട്, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി ഗോവിന്ദ് സിങ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ യാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്നത്തെ യാത്ര ഏകദേശം 12 കിലോമീറ്റര്‍ പിന്നിട്ട ശേഷം രാവിലെ 10 മണിയോടെ ദേവരിഘട്ടയില്‍ എത്തിച്ചേര്‍ന്നു.
ഉച്ചഭക്ഷണത്തിന് സുകേതില്‍ എത്തിയ ശേഷം 3.30ന് യാത്ര പുനരാരംഭിക്കും. ഇവിടെയുള്ള മോരു കലന്‍ ഖേല്‍ മൈതാനത്താണ് രാത്രി താമസം ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments are closed for this post.