2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നൂപുര്‍ ശര്‍മ്മ മാത്രമല്ല, രാജ്യത്ത് കലുഷിത അന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അടക്കം പങ്കെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നില്‍ നൂപുര്‍ ശര്‍മ്മ മാത്രമല്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് രാജ്യത്ത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു.
ഓഫീസ് ആക്രമണത്തിനു ശേഷം വയനാട്ടിലെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നു പറഞ്ഞ രാഹുല്‍ കുട്ടികളാണ് ആക്രമിച്ചതെന്നും അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.