2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കിയതായി ബിസിസിഐ അറിയിച്ചു. പരിശീലക സംഘത്തെയും ബിസിസിഐ നിലനിര്‍ത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത് തുടരും.

അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ദ്രാവിഡിന് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്.

രാഹുല്‍ ദ്രാവിഡിന്റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരുമെന്നും ബിന്നി പറഞ്ഞു.

   

നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.