2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒളിവുജീവിതത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ റഹ്മാനും സജിതയും നിയമപരമായി വിവാഹിതരാകുന്നു

നെന്മാറ: ഒളിവുജീവിതത്തിലൂടെ വാര്‍ത്തയായ റഹ്മാനും സജിതയും നിയമപരമായി വിവാഹിതരാകുന്നു. 10 വര്‍ഷം ഭര്‍തൃവീട്ടിലെ രഹസ്യമുറിയില്‍ ഒളിവില്‍ താമസിച്ച സജിതയുമായുള്ള നിയമപരമായ വിവാഹത്തിനാണ് അയിലൂര്‍ കാരക്കാട്ട്പറമ്പ് റഹ്മാന്‍(34), അയല്‍വാസി വേലായുധന്റെ മകള്‍ സജിത(28) എന്നിവര്‍ നെന്മാറ റജിസ്ട്രാര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. പുരോഗമന കലാസഹിത്യസംഘത്തിന്റെ നേതൃത്വത്തിലാണ് റഹ്മാനും സജിതയും വിവാഹത്തിനുള്ള അപേക്ഷ നല്‍കിയത്. കെ.ബാബു എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ നെന്മാറ സബ് റജിസ്ട്രാര്‍ ഓഫിസിലെത്തി ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്.

അപേക്ഷ പരസ്യപ്പെടുത്തി പരാതിയില്ലെങ്കില്‍ 90 ദിവസത്തിനകം സപെഷല്‍ മാരേജ് നിയമത്തിലൂടെ റജിസ്റ്റര്‍ വിവാഹം നടത്താമെന്ന് റജിസ്ട്രാര്‍ ഓഫീസര്‍ കെ.സുധീര്‍ പറഞ്ഞു. അയിലൂരില്‍ റഹ്മാന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ പോലും അറിയാതെ 10 വര്‍ഷം സജിതയെ ഒളിവില്‍ താമസിപ്പിച്ച കഥ 2021 ജൂണ്‍ ആദ്യവാരമാണ് പുറംലോകമറിഞ്ഞത്. 2021 മാര്‍ച്ചില്‍ അയിലൂരിലെ വീട്ടില്‍നിന്നു കാണാതായ റഹ്മാനെ ജൂണില്‍ ബന്ധുക്കള്‍ നെന്മാറ ടൗണില്‍ കണ്ടെത്തിയതോടെയാണ് 10 വര്‍ഷത്തെ ഒളിജീവിതം പുറത്തായത്. 2010 ഫെബ്രുവരി രണ്ട് മുതല്‍ സജിതയെ കാണാനില്ലെന്നു ബന്ധുക്കള്‍ നെന്മാറ പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ റഹ്മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലിസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.