
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ, മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന് സാധ്യതാ പട്ടികയില്‍.
ഇപ്രാവശ്യം സാമ്പത്തിക നൊബേല്‍ നേടാന്‍ സാധ്യതയുള്ള ആറു പേരില്‍ ഒരാളായി രഘുറാം രാജനെ വാള്‍സ്ട്രീറ്റ് ജേണല്‍ കാണിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ തന്റെ ഉജ്ജ്വലമായ ചുവടുവയ്പ്പുകളാണ് അദ്ദേഹത്തിന് സാധ്യത കല്‍പ്പിക്കുന്നത്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) പാശ്ചാത്യനല്ലാത്ത ആദ്യത്തെയാളും ഏറ്റവും ചെറുപ്പക്കാരനും ആയിരുന്നു രഘുറാം രാജന്. 2005 ല്‍ യു.എസിനു മുമ്പില്‍ വലിയൊരു പ്രവചനവും അദ്ദേഹം നടത്തുകയുണ്ടായി. യു.എസ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പോകുന്നുവെന്നായിരുന്നു അത്. മൂന്നു വര്‍ഷത്തിനു ശേഷം അതു സംഭവിക്കുകയും ചെയ്തു.
ജാക്സണ് ഹോളില്‍ നടന്ന പ്രബന്ധ അവതരണത്തില്‍ ‘സാമ്പത്തിക വികസനം ലോകത്തെ അപായപ്പെടുത്തുന്നോ’ എന്ന നിഗമനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ വലിയ സാമ്പത്തിക വിദഗ്ധര്‍ തയ്യാറായില്ല. മാറ്റങ്ങളെ അംഗീകരിക്കാന്‍ പറ്റാത്തയാള്‍ എന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു.
സാമ്പത്തിക വിപണി വലിയ ബുദ്ധിമുട്ടിലേക്കും സുരക്ഷയില്ലായ്മയിലേക്കുമാണ് വികസിക്കുന്നതെന്ന് രഘുറാം രാജന് വാദിച്ചു. അതിന്റെ കാരണങ്ങളും നിരത്തി. അന്ന് എല്ലാവരും തള്ളിയെങ്കിലും 2008 ല്‍ ഇതു പുലര്‍ന്നപ്പോള്‍ എല്ലാവരും രഘുറാം രാജനെ ഓര്‍മ്മിച്ചു. 2005 ല്‍ തന്നെ രഘുറാം രാജന്റെ അഭിപ്രായം മുഖവിലയ്ക്കെടുത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍ പരിതപിച്ചു.
ആര്.ബി.ഐ ഗവര്‍ണറുടെ കാലാവധി കഴിഞ്ഞിട്ട് അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കാമായിരുന്നിട്ടും മോദി സര്‍ക്കാര്‍ അദ്ദേഹത്തിനെ മാറ്റുകയാണുണ്ടായത്. നോട്ട് നിരോധനം വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് അദ്ദേഹം വിമര്‍ശിക്കുകയുണ്ടായിരുന്നു.