2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദ്യോകോവിച്ചിനെ തകര്‍ത്ത് ഫ്രഞ്ച് കിരീടം ചൂടി നദാല്‍

 

പാരീസ്: നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം.

ഇതോടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ് സ്‌ലാം കിരീടമെന്ന ലോക റിക്കാര്‍ഡിനൊപ്പം നദാലും സ്ഥാനംപിടിച്ചു. നദാലിന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമായിരുന്നു ഇത്. ടൂര്‍ണെമെന്റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് നദാല്‍ ചാമ്പ്യനായതെന്നും പ്രത്യേകതയായി.

ഫൈനലില്‍ ആദ്യ രണ്ട് സെറ്റും അനായാസം നദാല്‍ സ്വന്തമാക്കിയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ച് ശക്തമായ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ ടൈബ്രേക്കറില്‍ സെറ്റ് നദാല്‍ ഉറപ്പാക്കുകയായിരുന്നു. സ്‌കോര്‍: 6-0, 6- 2, 7- 5.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News